Ultimate magazine theme for WordPress.

വചനത്തിലൂടെ ലഭിക്കുന്നത് സർവജനത്തിനും ഉണ്ടാകുന്ന സന്തോഷം: പാ. സജി ചാക്കോ

കാരയ്ക്കൽ: സർവജനത്തിനും ഉണ്ടാകുന്ന സന്തോഷമാണ് ദൈവവചനത്തിലൂടെ ലഭ്യമാകുന്നതെന്ന് യുപിഎഫ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ. തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിസി സ്റ്റേറ്റ് പ്രസ്ബിറ്റർ പാസ്റ്റർ സാം പി.ജോസഫ് അധ്യക്ഷത വഹിച്ചു.

പാസ്റ്റർ വർഗീസ് ജോഷ്വ വചനപ്രഭാഷണം നടത്തി. മരണത്തിനപ്പുറത്തുള്ള നിത്യജീവനായുള്ള താൽപര്യമാണ് രക്ഷയുടെ സന്തോഷം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എൻആർഐ കമ്മീഷൻ അംഗം പീറ്റർ മാത്യു വല്ല്യത്ത്, യുപിഎഫ് സെക്രട്ടറി തോമസ് കോശി എന്നിവർ പ്രസംഗിച്ചു. പിസിഐ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ കെ.എ.ഉമ്മൻ, പാസ്റ്റർമാരായ ജോൺസൻ വി.തോമസ്, ജോൺ മാത്യു, ബിനു ബെന്നി, സഖറിയ മാത്യു എന്നിവർ പ്രാർത്ഥന നയിച്ചു. പഞ്ചായത്ത് അംഗം വിഷ്ണു നമ്പൂതിരി പങ്കെടുത്തു. പോൾസൺ കണ്ണൂരും യുപിഎഫ് ക്വയറും ഗാനശുശ്രൂഷ നടത്തി.
സംയുക്ത കൺവൻഷൻ ഞായറാഴ്ച സമാപിക്കും.

 

 

വാർത്ത: ജോജി ഐപ്പ് മാത്യു

Sharjah city AG
Leave A Reply

Your email address will not be published.