ഡൽഹി : ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായാണ് ഇത്തരം സേവനങ്ങൾ ലഭ്യമാകുന്നത്.
ട്രെയിൻ എത്താൻ വൈകുന്ന സന്ദർഭങ്ങളിൽ ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ റീഫണ്ടും യാത്രക്കാർക്ക് നൽകുന്നതാണെന്നും റെയിൽവേ പറഞ്ഞു. ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകുകയോ വഴി തിരിച്ചുവിടുകയോ ചെയ്താൽ യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾ റദ്ദാക്കുകയോ ബുക്കിംഗ് ആപ്പ് വഴി റീഫണ്ട് ക്ലെയിം ചെയ്യുകയോ ചെയ്യാം. റെയിൽവേ കൗണ്ടറിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ പണം തിരികെ ലഭിക്കുന്നതിന് നേരിട്ടെത്തി റദ്ദാക്കണം. ട്രെയിൻ എത്താൻ വൈകുന്ന സന്ദർഭങ്ങളിൽ ഭക്ഷണത്തിനും റീഫണ്ടിനും അപ്പുറം യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ മറ്റ് സൗകര്യങ്ങളും വിപുലീകരിക്കും.
