ഓച്ചിറ : ഓച്ചിറ ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 24 ചൊവ്വാഴ്ച്ച ഓച്ചിറ ടൗൺ മൈതാനത്ത് ക്രിസ്തുമസ് മഹോത്സവം 2024 നടക്കും.
പാ. സജു തോണിപ്പുഴയിൽ ക്രിസ്തുമസ് സന്ദേശം നൽകും. ബ്രദർ ലിജോ ഡേവിഡ് നയിക്കുന്ന ഒ.സി.പി.ഫ് മ്യൂസിക്ക് ബാന്റ് ഗാന ശുശ്രൂഷ നിർവഹിക്കും. പ്രോഗ്രാമിൽ 2024 – എസ് എസ് എൽ സി , +2 (എച്ച്എസ്ഇ , വിഎച്ച്എസ്ഇ) പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ അനുമോദിക്കും.
കൂടുതൽ വിവരങ്ങൾക്ക് : ബ്രദർ ജോൺ ഡാനിയേൽ : 9447028600, ബ്രദർ പി.എസ്. സജു : 9497361122 , ബ്രദർ ലാൽജി തോമസ് : 9447223940
