തിരുവല്ല: പരിശുദ്ധാത്മാവിനാൽ യഥാസ്ഥാപനം യാഥാർഥ്യമാകണമെന്നും
നഷ്ടപ്പെടുന്നതിനെ അതിന്റെ സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരാൻ നമുക്ക് കഴിയണമെന്നും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്. സഭയുടെ ജനറൽ കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് അധ്യക്ഷത വഹിച്ചു.
ബ്രദർ റ്റി ഒ പൊടികുഞ്ഞ്, പാസ്റ്റർ എം പി ജോസഫ്, സാംകുട്ടി ഡാനിയേൽ, ഷാജി പാപ്പച്ചൻ, പാസ്റ്റർ അനിൽ കെ കോശി, പാസ്റ്റർ കെ വി ദാനിയേൽകുട്ടി തുടങ്ങിയവർ പ്രാർത്ഥിച്ചു. മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ സങ്കീർത്തനം വായിച്ചു. ഷോബിൽ ജോയ്, പാസ്റ്റർ സാം ജി കോശി, പാസ്റ്റർ വർഗീസ് ജോഷ്വാ, സിസ്റ്റർ സൂസൻ തോമസ്, പാസ്റ്റർ സാംസൺ തോമസ്, പാസ്റ്റർ സനു ജോസഫ്, പാസ്റ്റർ സാം റ്റി മുഖത്തല, പാസ്റ്റർ ജിജോ യോഹന്നാൻ, പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ ജോമോൻ വർഗീസ്, പാസ്റ്റർ സാബു വർഗീസ്, പാസ്റ്റർ സാം പത്തനാവിളയിൽ, ബ്രദർ സി ജോൺസൻ,ബ്രദർ ഷിജു ജോർജ്, ബ്രദർ കുഞ്ഞുമോൻ, പാസ്റ്റർ സന്തോഷ് തര്യൻ, നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ബ്രദർ കുഞ്ഞച്ചൻ വർഗീസ് നന്ദി അറിയിച്ചു.
2025 വർഷത്തെ കൺവൻഷൻ ഡിസംബർ 1-7 വരെ തിരുവല്ലയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്ത: ജെ പി വെണ്ണിക്കുളം
