കരകുളം : കരകുളം ഡിവൈൻ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 3 മുതൽ 5 വരെ തിരുവനന്തപുരം എൽഎംഎസ് കോമ്പൗണ്ട് പോളിയോഹോം ഹാളിൽ റിവൈവൽ ട്രിവാൻഡ്രം എന്ന പേരിൽ ഉണർവ് യോഗം നടക്കും.
പാ. കെ എ ഏബ്രഹാം, പാ. റ്റിനു ജോർജ്, പാ. കെ എ തോമസ്, പാ. അരവിന്ദ് വിൻസെൻ്റ്, പാ. റെജി നാരായണൻ എന്നിവർ പ്രസംഗിക്കും. ബ്രദർ ഐസക് വില്യം, ബ്രദർ ഇമ്മാനുവേൽ കെ ബി, പാ. ഷൈജു ദേവദാസ്, ബ്രദർ അടൂർ സന്തോഷ്, ബ്രദർ ജയദാസ്, സിസ്റ്റർ രാജി രാജൻ, സിസ്റ്റർ അക്സ എന്നിവർ ഗാന ശുശ്രൂഷ നയിക്കും.
