വാഷിംഗ്‌ടൺ : കമലാ ഹാരിസ് ഭാവിയിലെ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന് ഡെമോക്രാറ്റിക് അനുയായി ജോൺ മോർഗൻ. പ്രചാരണത്തിനായി ഏകദേശം 2 ബില്യൺ ഡോളർ ആണ് കമല ചെലവഴിച്ചത് എന്നിട്ടും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നും ജോൺ മോർഗൻ പറഞ്ഞു.
”കമല ഭാവിയിലെ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണം, ഒരിക്കലും തിരികെ വരരുത്. ഏകദേശം 2 ബില്യൺ ഡോളറാണ് നശിപ്പിച്ചത്. കടം വീട്ടാൻ പണം സ്വരൂപിക്കേണ്ടിയിരിക്കുന്നു. നിങ്ങൾക്ക് സ്വന്തമായി പ്രചാരണം നടത്താൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരു രാജ്യവും ഭരിക്കാൻ കഴിയില്ല”- മോർഗൻ കൂട്ടിച്ചേർത്തു.
