ടോക്കിയോ : ജപ്പാന്റെ വടക്കന്‍-മധ്യ മേഖലയായ നോട്ടോ പെനിന്‍സുലയുടെ പടിഞ്ഞാറന്‍ തീരത്ത് 10 കിലോമീറ്റര്‍ ആഴത്തില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നോട്ടോ പെനിന്‍സുലയുടെ വടക്കേ അറ്റത്തുള്ള ആണവ നിലയത്തില്‍ ചൊവ്വാഴ്ച അസ്വാഭാവികതയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
