Ultimate magazine theme for WordPress.

യുദ്ധ ഭീഷണി: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബങ്കറുകൾ നിർമ്മിച്ച് ജർമനി

ബർലിൻ : ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബങ്കറുകൾ നിർമ്മിച്ച് ജർമനി. റഷ്യയിൽ നിന്നുള്ള ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ ജർമനി സുരക്ഷാ നടപടിയുടെ ഭാഗമായി പല കെട്ടിടങ്ങളും ബങ്കറുകളാക്കി മാറ്റുകയാണ്.

ബങ്കറുകളിലേക്ക് ആളുകളെ നയിക്കാൻ ഒരു ആപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ പൊതുബങ്കറുകളുടെ എണ്ണം കുറയ്ക്കാനായിരുന്നു ജര്‍മ്മനിയുടെ ശ്രമം. 2007ല്‍ ഇത്തരം സുരക്ഷാസംവിധാനങ്ങള്‍ ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, റഷ്യയുടെ ഹൈബ്രിഡ് യുദ്ധ തന്ത്രങ്ങളും മറ്റ് രാജ്യങ്ങള്‍ക്കെതിരായ ഭീഷണികളും ജര്‍മ്മനിയില്‍ സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Sharjah city AG
Leave A Reply

Your email address will not be published.