കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം പള്ളം ബോർമ്മ കവല സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ നടന്നു. സമൂഹത്തിൽ മാറ്റിനിർത്തിയവരെ യേശുക്രിസ്തു സ്നേഹിച്ച് അവരെ ചേർത്ത് പിടിച്ച് അനുഗ്രഹിച്ചതുപോലെ ഈ കാലഘട്ടത്തിലും നാം സ്നേഹത്തിലൂടെ തിന്മകളെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കാം സംസ്ഥാന വനിതാ പ്രസിഡന്റ് സിസ്റ്റർ. ജൂലി ജോമോൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സിസ്റ്റർ. സിബി ബാബു ജോൺ, സിസ്റ്റർ. ലിസി ജോൺസൺ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ. പ്രസീദ ജെയിംസ് അധ്യക്ഷത വഹിച്ചു. ഐപിസി സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് “സ്ത്രീ ശാക്തീകരണം സഭയിലും സമൂഹത്തിലും” എന്ന വിഷയം ആസ്‌പദമാക്കി ക്ലാസ് നടത്തി. ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് റവ. ജോമോൻ ജോസഫ് സമാപന സന്ദേശം നൽകി. സിസ്റ്റർ. ഷേർളി മാത്യു (സെക്രട്ടറി) നേതൃത്വം നൽകി. കേരളത്തിലെ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ 102മത് ജനറൽ കൺവൻഷൻ നോട്ടീസ് പ്രകാശനം നടത്തി.
