Ultimate magazine theme for WordPress.

പാലസ്തീനിലെ യുദ്ധം അവസാനിക്കാതെ തടവുകാരെ കൈമാറ്റം ചെയ്യില്ല: ഗാസ മേധാവി

കെയ്റോ : ഇസ്രയേലുമായി തടവുകാര്‍ക്ക് വേണ്ടിയുള്ള കൈമാറ്റ ഇടപാട് നടക്കണമെങ്കിൽ പാലസ്തീന്‍ എന്‍ക്ലേവിലെ യുദ്ധം അവസാനിക്കണമെന്ന് ഹമാസിന്റെ ആക്ടിംഗ് ഗാസ മേധാവി ഖലീല്‍ അല്‍ ഹയ്യ. ബുധനാഴ്ച പുറത്തുവിട്ട ഒരു വീഡിയോയിലാണ് ഖലീല്‍ ഇപ്രകാരം പറഞ്ഞത്.

യുദ്ധം അവസാനിക്കാതെ, തടവുകാരുമായുള്ള കൈമാറ്റം സാധ്യമല്ല. ഹയ്യ ഗ്രൂപ്പിന്റെ അല്‍-അഖ്‌സ ടെലിവിഷന്‍ ചാനലിന് നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ഗ്രൂപ്പിന്റെ നിലപാട് ഖലീല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

Sharjah city AG
Leave A Reply

Your email address will not be published.