കായംകുളം: ഓപ്പൺ ബൈബിൾ അസ്സംബ്ളീസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവം. 29 മുതൽ ഡിസം. 1 വരെ കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ നടക്കും.
ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പത് വരെ നടക്കുന്ന യോഗങ്ങളിൽ
പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ എ എബ്രഹാം, ബിനോയ് ജോസഫ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ അനിൽ അടൂർ & ടീം, ബ്രദർ ജൊ അശോക് & ടീം എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. പാസ്റ്റർ ആൻഡ്രൂസ് പി ജോൺ ഫെസ്റ്റിവലിന് നേതൃത്വം നൽകും
