ജെറുസലേം : ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം. ആക്രമണത്തിൽ കുട്ടികളടക്കം 34 പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് പാലസ്തീന്‍ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
ബെയ്റ്റ് ലാഹിയ മേഖലയിലെ ഭീകര കേന്ദ്രങ്ങളില്‍ തങ്ങളുടെ സൈന്യം രാത്രി ആക്രമണം നടത്തിയതായും ഫലസ്തീനികള്‍ പലായനം ചെയ്തതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു. ആക്രമണത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റു. 59 പേരെ കാണാതായതായി.
