ബുർക്കിന ഫാസോ : കിഴക്കൻ ബുർക്കിന ഫാസോയില്‍ തീവ്രവാദ ആക്രമണങ്ങള്‍ പെരുകുന്നു, എല്ലാവരും ശക്തമായി പ്രാർത്ഥിക്കണമെന്ന് വൈദികന്. എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടനയോടാണ് പേര് വെളിപ്പെടുത്താത്ത ഒരു വൈദികന് ഇപ്രകാരം പറഞ്ഞത്.
പിയേലയിലെയും സാറ്റെങ്കയിലെയും ഇടവക പരിധിയില്‍ നടന്ന ആക്രമണങ്ങള്‍ നിരവധി പേരുടെ മരണത്തിന് കാരണമായെന്നും ആക്രമണങ്ങൾ പെരുകുന്ന പശ്ചാത്തലത്തില്‍ എല്ലാവരുടെയും ശക്തമായ പ്രാർത്ഥന യാചിക്കുകയാണെന്നും വൈദികന് പറഞ്ഞു. 2015 മുതൽ രാജ്യം ഭീകരാക്രമണ ഭീഷണിയിലാണ് കഴിയുന്നതെന്നും വൈദികന് വെളിപ്പെടുത്തി.
