തിരുവല്ല : തിരുവല്ല ഗ്ലോബൽ ഫെയ്ത് ഫാമിലി മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 31 മുതൽ 2025 ജനുവരി 5 വരെ കൊമ്പാടി മാർത്തോമാ ബൈബിൾ ഇൻസ്റ്റിട്യൂട്ടിൽ ജൂബിലി ബ്ലെസ്സിങ്സ് സെലിബ്രേഷൻ നടക്കും.
ബ്രദർ. പിജി വർഗീസ്, ഇവാ. അനു ജേക്കബ്, പാ. പ്രവീൺ പ്രസാദ്, സിസ്റ്റർ രശ്മി ദത്തെ, ബ്രദർ ഷാജി വർഗീസ്, പാ. പ്രശാന്ത് എന്നിവർ പ്രസംഗിക്കും. ബ്രദർ നിതിൻ എ കുമാർ ഗാന ശുശ്രൂഷ നയിക്കും. പാ. എബ്രഹാം ഇസ്രായേൽ, സിസ്റ്റർ സാറ എബ്രഹാം എന്നിവർ നേതൃത്വം നൽകും.
