Ultimate magazine theme for WordPress.

ഇസ്രായേലിനെതിരായ ആക്രമണം ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ജറുസലേം : ഇസ്രായേലിനെതിരായ ഇറാനിയന്‍ ആക്രമണം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിയന്‍ ജനതയെ അഭിസംബോധന ചെയ്ത തന്റെ രണ്ടാമത്തെ വീഡിയോ പ്രസ്താവനയിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

ഒക്ടോബറില്‍ ഇസ്രായേലിനെതിരായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ടെഹ്റാന് 2.3 ബില്യണ്‍ ഡോളര്‍ ചിലവായി എന്ന് അവകാശപ്പെട്ടതിന് ശേഷമുള്ള നിങ്ങളുടെ കൂടുതല്‍ ബില്യണ്‍ കണക്കിന് ഡോളര്‍ മറ്റൊരു ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് താന്‍ ഇറാനിലെ ജനങ്ങളോട് നേരിട്ട് സംസാരിച്ചു. നിരവധി ഇറാനികള്‍ ഇസ്രായേലിലേക്ക് എത്തി. അതുകൊണ്ട് ഇന്ന് ഒരിക്കല്‍ കൂടി ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.