നാലാഞ്ചിറ : ശനിയാഴ്ച ഐപിസി തിരുവനന്തപുരം മേഖലാ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്ററിൽ താലന്ത് പരിശോധന നടന്നു. പാ. ദിലു ജോൺ ഉദ്ഘാടനം നിർവഹിച്ചു.
പാ. ജെയിംസ് യോഹന്നാന്റെ അധ്യക്ഷതയിൽ കൂടിയ പ്രോഗ്രാമിൽ നാന്നൂറ്റി അൻപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. പേരൂർക്കട സെൻ്റർ പിവൈപിഎ 168 പോയിൻ്റുമായി ഒന്നാം സ്ഥാനവും ഐപിസി ആറമട, ഐ പി തിരുവനന്തപുരം വെസ്റ്റ് എന്നി സെൻ്ററുകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യൻമാരിൽ ഒന്നാം സ്ഥാനത്തിന് ആറമട സെൻ്ററിലെ കൊട വിളാകം ചർച്ചിലെ സിസ്റ്റർ.സിബി അർഹയായി. പാ. ജെയിംസ് യോഹന്നാൻ, പാ. ഷൈജു വെള്ളനാട്, പാ. ജിനീഷ് മോഹൻ, പാ. കലേഷ് സോമൻ, ഇവാ. മോൻസി പി മാമൻ, ഇവാ. ബെന്നിസൺ, പി ജോൺസൺ, ബ്രദർ റിജുരാജ് എന്നിവർ നേതൃത്വം നൽകി.
