Ultimate magazine theme for WordPress.

ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

ടെഹ്‌റാൻ : ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടെന്ന അമേരിക്കയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖി. എക്‌സ് പോസ്റ്റിലൂടെയാണ് വിദേശകാര്യ മന്ത്രി ഈ പ്രതികരണം നടത്തിയത്.

ട്രംപിനെ പ്രസിഡൻ്റായി തിരഞ്ഞെടുത്ത യുഎസിലെ ജനങ്ങളുടെ തീരുമാനത്തെ താൻ മാനിക്കുന്നുവെന്നും രാജ്യങ്ങൾ പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോകണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. “ഇപ്പോൾ … ഒരു പുതിയ സാഹചര്യം കെട്ടിച്ചമച്ചിരിക്കുന്നു … യഥാർഥത്തിൽ നിലവിലില്ലാത്ത ഒരു കൊലയാളിയെ വച്ച്, ഒരു മൂന്നാംതരം കോമഡി നിർമിക്കാൻ തിരക്കഥാകൃത്തുക്കളെ കൊണ്ടുവന്നിരിക്കുകയാണ്”,അരാഖി എക്സില്‍ കുറിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.