മോസ്കോ: റഷ്യയിൽ ജനങ്ങളുടെ പ്രത്യുൽപാദന നിരക്ക് വർദ്ധിപ്പിക്കാൻ പ്രത്യേക മന്ത്രാലയം തുടങ്ങാൻ നീക്കം. കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് രാജ്യത്തെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഭയത്തെ തുടർന്നാണിത്.
പുതിയ ആശയത്തിന് പിന്നിൽ റഷ്യന്‍ പ്രസിഡൻ്റ് വ്ളാദിമര്‍ പുട്ടിൻ്റെ വിശ്വസ്തയായ നിന ഒസ്ടാനിനയാണ്.
മിനിസ്ട്രി ഓഫ് സെക്സ്’ എന്ന ആശയമാണ് ഇവർ മുന്നോട്ട് വെച്ചത്. ഇവരുടെ ശുപാര്‍ശകള്‍ റഷ്യൻ ഭരണകൂടം പരിഗണിക്കുന്നതായി അന്താരാഷ്ട്രമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികളുടെ ജനനനിരക്ക് 2.1-ല്‍ നിന്ന് 1.5 എന്ന നിലയിലേക്ക് എത്തിയതാണ് റഷ്യയിലെ പുതിയ നീക്കത്തിനു പിന്നിലത്രെ. തുടർച്ചയായുള്ള യുദ്ധം രാജ്യത്തെ ജനസംഖ്യ കുറയുന്നതിന് കാരണമാകുന്നുണ്ടെന്നും വിലയിരുത്തലുണ്ട്. യുക്രൈനുമായി കഴിഞ്ഞ മൂന്ന് വർഷമായി റഷ്യ യുദ്ധത്തിലാണ്. അതുകൊണ്ടു തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് റഷ്യ കടന്നു പോകുന്നതെന്നും യുദ്ധം ചെയ്യാൻ സൈനികരുടെ കുറവ് അനുഭവിക്കുന്നുണ്ടെന്നും ഇടയ്ക്ക് റിപ്പോർട്ട് വന്നിരുന്നു. ഉത്തര കൊറിയയിൽ നിന്നടക്കം സൈനികരെ എത്തിച്ചാണ് ഇപ്പോൾ യുദ്ധം നടത്തുന്നതെന്നും വാർത്തയുണ്ട്
