കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സെക്കന്തരാബാദ്-ഷാലിമർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൻ്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ ആളപായമോ കാര്യമായ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പശ്ചിമ ബംഗാളിലെ ഹൗറയിലെ നാൽപൂർ സ്റ്റേഷന് സമീപം ശനിയാഴ്ച രാവിലെയാണ് അപകടം. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. നിരവധി യാത്രക്കാർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
