മാഞ്ചസ്റ്റർ : ഐഎജി യുകെ & യുറോപ്പിന്റെ അഭിമുഖ്യത്തിൽ 2025 മാർച്ച് 21 മുതൽ 23 വരെ മാഞ്ചസ്റ്ററിലെ ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ 18 -മത് നാഷണൽ കോൺഫറൻസ് നടക്കും. റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം നിർവ്വഹിക്കും.
പാസ്റ്റർ സുബാഷ് കുമരകം മുഖ്യസന്ദേശം നൽകും. വിവിധ റീജിയനുകളിൽ നിന്നുള്ള ഐഎജി ക്വയർ ഗാന ശുശ്രൂഷ നയിക്കും. മൂന്ന് ദിവസങ്ങളിലായി നടത്തപെടുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കോൺഫറൻസിൽ യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. ഞായറാഴ്ച പൊതു ആരാധനയോടെ കോൺഫറൻസ് സമാപിക്കും. പാ. ജോൺലി ഫിലിപ്പ് കോൺഫറൻസ് ചെയർമാനായും, പാ. സാംസൺ ഡാനിയേൽ കോൺഫറൻസ് ലോക്കൽ കോഓർഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു.
