നൈജീരിയ : നൈജീരിയയിലെ ഒബോളോയിലെ സെൻ്റ് തെരേസ ഇടവകയിൽ ശുശ്രൂഷചെയ്യുന്ന വൈദികനെ അക്രമികൾ തട്ടിക്കൊണ്ടുപോയി. ഫാ. ഇമ്മാനുവൽ അസുബുകയെയാണ് തട്ടിക്കൊണ്ടുപോയത്.
നവംബർ അഞ്ചിന് ഇടവകയിലേക്കു മടങ്ങുന്നതിനിടെയാണ് ആക്രമണം. ഫാ. തോമസ് ഇപ്പോഴും തടവിലാണ്. വിവേചനരഹിതമായ ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ നടത്തുന്ന സംഘാംഗങ്ങൾ നൈജീരിയയിൽ വ്യാപകമാവുകയാണ്.
