ടൊറന്റോ : കാനഡയിലെ ബ്രാംപ്റ്റണിൽ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാനികളുടെ ആക്രമണം. ഖലിസ്ഥാൻ പതാകയുമായി എത്തിയ സംഘമാണ് ആളുകൾക്ക് നേരെ ആക്രമണം നടത്തിയത്.
അക്രമം അംഗീകരിക്കാനാവില്ലെന്നും ഓരോ കാനഡക്കാരനും സ്വതന്ത്രമായി വിശ്വാസം ആചരിക്കാൻ അവകാശമുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.കൂടാതെ സമൂഹത്തെ സംരക്ഷിക്കുന്നതിനും ഈ സംഭവം അന്വേഷിക്കുന്നതിനും വേഗത്തിൽ ഇടപെട്ടതിന് പൊലീസിന് അദ്ദേഹം നന്ദി പറഞ്ഞു.