Ultimate magazine theme for WordPress.

യുദ്ധ പരിശീലനം: 10,000 സൈനികരെ റഷ്യയിലേക്ക് അയച്ച് ഉത്തര കൊറിയ

വാഷിംഗ്ടണ്‍ : 10,000 സൈനികരെ ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിട്ടുണ്ടെന്ന് അമേരിക്ക. അടുത്ത ഏതാനും ആഴ്ചകളില്‍ ഉക്രെയ്‌നില്‍ പരിശീലനം നേടാനും യുദ്ധം ചെയ്യാനുമായാണ് സൈനികരെ ഉത്തര കൊറിയ അയച്ചിരിക്കുന്നത്.

ഉത്തരകൊറിയന്‍ സൈനികരില്‍ ചിലര്‍ ഇതിനകം ഉക്രെയ്‌ന് സമീപം എത്തിക്കഴിഞ്ഞെന്ന് പെന്റഗണ്‍ വക്താവ് സബ്രീന സിംഗ് പറഞ്ഞു. ഉക്രേനിയന്‍ നുഴഞ്ഞുകയറ്റം തടയാന്‍ റഷ്യ പാടുപെടുന്ന കുര്‍സ്‌ക് അതിര്‍ത്തി പ്രദേശത്തേക്ക് ഇവരെ നിയോഗിക്കുകയാണെന്ന് കരുതപ്പെടുന്നു. ഇത് കൊറിയന്‍ മേഖലയിലും ജപ്പാനും ഓസ്ട്രേലിയയും ഉള്‍പ്പെടെ വിശാലമായ ഇന്തോ-പസഫിക് മേഖലയിലും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് പാശ്ചാത്യ നിരീക്ഷകര്‍ പറയുന്നു.

Leave A Reply

Your email address will not be published.