Ultimate magazine theme for WordPress.

വ്യാജ ബോംബ് ഭീഷണി: കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

ഡൽഹി : വിമാനങ്ങൾക്ക് നേരെ തുടർച്ചയായി ബോംബ് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ ഭീഷണി സന്ദേശങ്ങൾ അയച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കത്തയച്ചു.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്.വ്യാജ ബോംബ് ഭീഷണി വർധിച്ചതോടെ കേന്ദ്രസർക്കാർ കടുത്ത നടപടികളെടുത്തിരുന്നു. ഭീഷണി ​സന്ദേശവുമായി ഫോൺ വിളിക്കുന്നവരെ വിമാനയാ​ത്രയിൽനിന്ന് വിലക്കുക, കൂടുതൽ എയർ മാർഷലുകളെ ഉൾപ്പെടുത്തുക തുടങ്ങിയ വിവിധ നടപടികളും കൈക്കൊണ്ടിട്ടുണ്ട്.

Sharjah city AG