കലയപുരം : പിവൈപിഎ കുണ്ടറ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കലയപുരം ടിഐഎം ക്രിസ്‌ത്യൻ കോളേജിൽ 2024-28 ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു. ജസ്റ്റിൻ നെടുവേലിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
പാ. രാജൻ വർഗീസ് പ്രാർത്ഥിച്ച് യോഗം ആരംഭിച്ചു. പാ. കുഞ്ഞുമോൻ വർഗീസ് ഭാരവാഹികളെ പരിചയപ്പെടുത്തുകയും പാ. പൊന്നച്ചൻ എബ്രഹാം പ്രാർത്ഥിച്ച് അനുഗ്രഹിക്കുകയും ചെയ്തു. ഇവാ. ഷിബിൻ ജി ശാമുവേൽ പ്രസംഗിച്ചു. പാ. ജെയിംസ് വി. ടി. അധ്യക്ഷത വഹിച്ചു. ഹൃദയപൂർവ്വം സ്കോളർഷിപ്പ് പദ്ധതിയുടെ ഫണ്ട് ഉത്ഘാടനം ഇവാ. മോൻസി പി മാമ്മൻ നിർവ്വഹിച്ചു. സന്ദീപ് വിളമ്പുകണ്ടം യുവധ്വനി പ്രകാശനം ചെയ്തു. ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുന്ന പ്രവർത്തന പ്രാർത്ഥനാ കാർഡ് ഷിബിൻ ഗിലയാദ് പ്രകാശനം ചെയ്തു. ഗിലയാദ് മ്യൂസിക് ബാൻഡ് ഗാന ശുശ്രൂഷ നയിച്ചു. പാ. ഷാജൻ പ്രാർത്ഥിക്കുകയും ഇവാ. ജോൺ സാമുവൽ ആശീർവാദം പറയുകയും ചെയ്തു.
