മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ മീഡിയ സെക്രട്ടറിയായി ബ്ലസിൻ ജോൺ മലയിലിനെ സ്റ്റേറ്റ് ഓവർസിയർ പാ. വൈ റെജി നിയമിച്ചു. നിലവിൽ സഭയുടെ മുഖ പത്രത്തിന്റെ പബ്ലിഷറാണ്.
തടിയൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഇദ്ദേഹം ക്രിസ്ത്യൻ ലൈവിന്റെ ചിഫ് എഡിറ്ററാണ്. ദൂരദർശൻ ഉൾപ്പെടെ നിരവധി മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാസ്റ്റർ ജെയ്സ് പാണ്ടനാടാണ് മീഡിയ വിഭാഗം ഡയറക്ടർ.
