കറാച്ചി : പാക്കിസ്ഥാനിലെ കറാച്ചിയിൽ ഈ വർഷം മാത്രം ഡിഫ്തീരിയ ബാധിച്ച് മരിച്ചത് നൂറോളം കുട്ടികൾ. വാക്‌സിൻ ലഭ്യമായിരുന്നെങ്കിലും ചികിത്സയിൽ നിർണായകമായ ഡിഫ്ത്‌തീരിയ ആന്റി ടോക്സിൻ ലഭിക്കാത്തതാണ് ഈ വ്യാപക മരണത്തിന്റെ കാരണം.
2023ലും സമാനമായ രീതിയിൽ ഡിഫ്‌തീരിയ വ്യാപിച്ചിരുന്നു. 140 കേസുകൾ റിപ്പോർട്ട് ചെയ്യുകയും 52 മരണം സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. ഡിഫ്തീരിയ ആൻ്റി ടോക്‌സിൻ ഡിഫ്‌തീരിയ ചികിത്സയിലെ നിർണയക മരുന്നാണ്. സിന്ധ്, കറാച്ചി തുടങ്ങിയ മേഖലകളിൽ ഇത് ലഭ്യമല്ല.
