കട്ടപ്പന: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കട്ടപ്പന സഭാഹാളിൽ നടക്കും.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉത്ഘാടനം നിർവ്വഹിക്കും. കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ അദ്ധ്യക്ഷത വഹിക്കും. അഡ്മിനിസ്ട്രേറ്റീവ് അസിസ്റൻ്റ് ഡോ. ഷിബു. കെ മാത്യൂ പ്രസംഗിക്കും.
ഹൈറേഞ്ച് മേഖലയിലുള്ള സെൻ്റർ പാസ്റ്റർന്മാർ, സഭാശുശൂഷകന്മാർ, സെൻ്റർ – പ്രാദേശിക സഭാ സെക്രട്ടറിമാർ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
പാസ്റ്റർ റെന്നി ജോൺ ഇടപ്പറമ്പിൽ മേഖലാ ഡയറക്ടറായി പ്രവർത്തിക്കുന്നു.
വാർത്ത: മീഡിയ ഡിപ്പാർട്ട്മെൻ്റ്
