Ultimate magazine theme for WordPress.

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: 19 പേർക്ക് പരിക്ക്

ചെന്നൈ : ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 19 പേർക്ക് പരിക്ക് പറ്റി. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് റെയിൽവേ അറിയിച്ചു. കവരപേട്ടൈ എന്ന സ്ഥലത്താണ് അപകടം.

മൈസൂരിൽ നിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് (12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ 12 കോച്ചുകള്‍ പാളം തെറ്റി. എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് പാഴ്സൽ കോച്ചുകൾക്ക് തീപിടിച്ചു.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.