കോട്ടയം : എവരി ഹോം ഫോർ ക്രൈസ്റ്റ് ഇൻറർനാഷണലിൻ്റെ ഇന്ത്യൻ എവരി ഹോം ക്രൂസേഡിന്റെ ആഭിമുഖ്യത്തിൽ ഡയമണ്ട് ജൂബിലി സ്തോത്ര ശുശ്രൂഷയോടനുബന്ധിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സമ്മേളനങ്ങൾ നടക്കും.
ഒക്ടോബർ 19ന് കോഴിക്കോട് പെന്തക്കോസ്ത് ചർച്ചിൽ നടക്കുന്ന മീറ്റിംഗിൽ ഇവാ. ബോബി തോമസ് മുക്കൂട്ടുതറ, പാ. അജി ജോൺ, ഇവ. അജി എബ്രഹാം എന്നിവർ പ്രസംഗിക്കും. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു മീറ്റിംഗിൽ പാ. കെ.കെ മാത്യു മുഖ്യ സന്ദേശം നൽകും. ഒക്ടോബർ 20ന് തൃശൂർ ടൗൺഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പാ. അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. ഒക്ടോബർ 22 ന് തിരുവനന്തപുരം ലൈഫ് ഫെലോഷിപ്പ് സഭയിൽ നടക്കുന്ന സമ്മേളനത്തിൽ ഇവാ.സാജു മാത്യു മുഖ്യ സന്ദേശം നൽകും. ഒക്ടോബർ 24ന് കോട്ടയം കെ പി എസ് മേനോൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജോർജ് കോശി മൈലപ്ര പ്രസംഗിക്കും. വൈകിട്ട് നടക്കുന്ന സ്തോത്ര ശുശ്രൂഷയിൽ ഇവ. റെനി ജോർജ് പ്രസംഗിക്കും.
