കോയമ്പത്തൂർ : തിരുപ്പൂരിലെ പാണ്ഡ്യൻ നഗറിൽ പടക്ക നിർമ്മാണ വസ്തുക്കള്‍ സൂക്ഷിച്ച വീട്ടില്‍ വൻ സ്ഫോടനം. അപകടത്തിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നുപേർ മരിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. അതേസമയം അനധികൃതമായിട്ടാണ് ഇവിടെ പടക്കം നിർമിച്ചിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
