Ultimate magazine theme for WordPress.

അറ്റ്ലാൻ്റയിൽ ഭീതി പടർത്തി ഹെലൻ ചുഴലിക്കാറ്റ്

ന്യൂയോർക്ക് : ഹെലൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ. ഈ വർഷം യുഎസിൽ വീശുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റായി ഇത് മാറുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊടുങ്കാറ്റ് കാറ്റഗറി 4 ആയി ശക്തിപ്രാപിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുമാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റ്ലാൻ്റയിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധിയാണ്. ചില പ്രദേശങ്ങളിൽ ആളപായമുൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം ഡയറക്ടർ മൈക്കൽ ബ്രണ്ണൻ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.