Ultimate magazine theme for WordPress.

ജയ്നഗറിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്: നിരവധി യാത്രക്കാർക്ക് പരിക്ക്

ഡൽഹി : മുസഫർപൂർ – സമസ്തിപൂർ ലൈനിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. കല്ലേറിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ജയ്നഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വതന്ത്രത സേനാനി എക്സ്പ്രസിന് നേരെയാണ് വ്യാഴാഴ്ച രാത്രി കല്ലേറുണ്ടായത്.

കല്ലേറിനെ തുടർന്ന് ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ട്രെയിനിന് നാശനഷ്ടങ്ങളുമുണ്ട്.പരിക്കേറ്റ യാത്രക്കാരെ സമസ്തിപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അജ്ഞാതരായ വ്യക്തികളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.