ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൻ്റെ ഓർമ്മ ദിവസം പ്രാർത്ഥനയുടെ ദിനമാണെന്ന് പിയർബറ്റിസ്റ്റ പിസബല്ല
ജെറുസലേം : ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൻ്റെ ഓർമ്മയുടെ ഒന്നാം വാർഷിക ദിനമായ ഒക്ടോബർ 7 പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കാൻ ജറുസലേമിലെ കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല ആഹ്വാനം ചെയ്തു. ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിനെ അഭിസംബോധന ചെയ്ത് സെപ്റ്റംബർ 26 ന് എഴുതിയ കത്തിലാണ് ഈ ആഹ്വാനം.
“ഒക്ടോബർ മാസം അടുത്തുവരികയാണ്, കഴിഞ്ഞ ഒരു വർഷമായി വിശുദ്ധനാട് മാത്രമല്ല, ചുറ്റുപാടും മുമ്പൊരിക്കലും കാണാത്തതോ അനുഭവിക്കാത്തതോ ആയ അക്രമത്തിന്റെയും വെറുപ്പിന്റെയും ചുഴലിക്കാറ്റിൽ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി നാം കണ്ട ദുരന്തങ്ങളുടെ തീവ്രതയും ആഘാതവും നമ്മുടെ മനസ്സാക്ഷിയെയും മനുഷ്യത്വബോധത്തെയും ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്.” -കർദ്ദിനാൾ പിസബല്ല കൂട്ടിച്ചേർത്തു.
