Ultimate magazine theme for WordPress.

ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

ന്യൂയോർക്ക്: ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പിന്തുണച്ചു. ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്കിടെയാണ് ജോ ബൈഡന്റെ പ്രസ്താവന. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ കാലാനുസൃതമായ പരിഷ്‌കരണങ്ങൾ നടപ്പിലാക്കേണ്ടതുണ്ടെന്ന് ക്വാഡ് നേതാക്കൾ ചൂണ്ടിക്കാട്ടി.

ജി 20, ഗ്ലോബൽ സൗത്ത് എന്നിവയിൽ ഇന്ത്യ നേതൃത്വം നൽകിയതിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനേയും ബൈഡൻ പ്രശംസിച്ചു. പോളണ്ടിലും യുക്രെയ്‌നിലും പ്രധാനമന്ത്രി നടത്തിയ സന്ദർശനങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതായും ബൈഡൻ പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിര അംഗത്വമെന്ന ആവശ്യം ഇന്ത്യ ഏറെ നാളായി മുന്നോട്ട് വയ്‌ക്കുന്നുണ്ട്. യുഎൻഎസ്‌സിയിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്

Sharjah city AG
Leave A Reply

Your email address will not be published.