ബുദ്ഗാം : സെൻട്രൽ കശ്മീരിലെ ബ്രെൽ വാട്ടർഹെയ്ൽ മേഖലയിൽ ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 3 പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് ജോലികൾക്കായി വിവിധയിടങ്ങളിലേക്ക് നിയോഗിച്ച 35 ബിഎസ്എഫ് ജവാന്മാരായിരുന്നു ബസിലുണ്ടായിരുന്നത്. 52 സീറ്റുകളുള്ള ബസ് മലയോര പാതയിൽ നിന്ന് 40 അടിയിലേക്ക് മറിഞ്ഞാണ് അപകടം. പരുക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ്. ബസിന്റെ ഡ്രൈവർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
