മോസ്കോ : ഉക്രെയ്ൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യൻ പ്രദേശങ്ങൾ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് റഷ്യയിലെ ത്വെർ മേഖലയിലെ ആളുകളെ ഭാഗികമായി ഒഴിപ്പിക്കാൻ ഉത്തരവിട്ടതായി പ്രാദേശിക ഗവർണർ പറഞ്ഞു.
ആക്രമണത്തിൽ ആളപായമുണ്ടോ എന്നതു സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നഗരത്തിൽ വൻ സ്ഫോടനം നടക്കുന്നതായി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.അതേ സമയം, ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
