ചേർപ്പുങ്കൽ : ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ഗുഡ് സമരിറ്റൻ സെന്ററിൽ നേതൃത്വപരിശീലന ക്യാമ്പ് ‘മിസിയോ 2024’ ന് തുടക്കമായി.
ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. മാത്തുക്കുട്ടി മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ഷെറിൻ കുരിക്കിലേട്ട്, സി. അനു ഒരപ്പാങ്കൽ, ബിബിൻ തടത്തിൽ, തോബിത് ജോയിസ് തുടങ്ങിയവർ പ്രസംഗിച്ചു. ഓരോ ഇടവകയിൽനിന്നും 5, 6, 7 ക്ലാസ്സുകളിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 90 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
