Ultimate magazine theme for WordPress.

പിവൈപിഎ യുഎഇ ; ദുബായ് എബനേസർ ഐപിസി യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഷാർജ : പി.വൈ.പി.എ യുഎഇ റീജിയൻ താലന്ത് പരിശോധനയിൽ ദുബായ് എബനേസർ ഐപിസി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഐപിസി കർമ്മേൽ ദുബായ് രണ്ടാം സ്ഥാനവും, ഐപിസി വർഷിപ് സെന്റർ ഷാർജയും ഐപിസി കർമ്മേൽ ഷാർജയും മൂന്നാം സ്ഥാനവും നേടി.

വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അഞ്ചു റോബിൻ (ഐപിസി എബനേസർ ദുബായ്), അന്ന മറിയം തോമസ് (ഐപിസി എലിം ഷാർജ) എന്നിവർ അർഹരായി.

സെപ്റ്റംബർ 14 ന് ഷാർജ വർഷിപ് സെന്ററിൽ നടന്ന താലന്റ് പരിശോധന ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിത്സൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പി.വൈ.പി.എ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. യുഎഇ യിലെ 29 സഭകളിൽ നിന്നും എഴുന്നൂറോളം പ്രതിഭകൾ പങ്കെടുത്തു. സെക്രട്ടറി റ്റോജോ തോമസ്, താലന്റ് കൺവീനർ എബി റ്റി ഡാനിയേൽ, റോബിൻ ലൂക്ക്, ലിന്റു ജോൺ, സഞ്ചു എം ചെറിയാൻ, ജോ മാത്യു, എബിൻ ഹബീബ് എന്നിവർ നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.