Ultimate magazine theme for WordPress.

രണ്ടാമത് വാർഷിക കൺവെൻഷൻ ഡബ്ളിനിൽ

ഡബ്ളിൻ: ഐപിസി അയർലൻഡ് & ഇയൂ റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷൻ സെപ്തം. 27 – 29 വരെ ഡബ്ളിൻ ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെൻട്രൽ നടക്കും

 

27ന് വൈകിട്ട് 6.30ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.റ്റി എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി ( രാജു മേത്ര) പ്രസംഗിക്കും. ശനിയാഴ്ച രാവിലെ പത്തു മുതൽ പൊതുയോഗവും രണ്ടു മുതൽ പുത്രിക സംഘടനകളുടെ സംയുക്ത വാർഷികവും വൈകുന്നേരം ആറരയ്ക്ക് പൊതുയോഗവും നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് സംയുക്ത ആരാധന.

 

പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു മാത്യു, ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് എന്നിവർ നേതൃത്വം നൽകും. ജനറൽ കോഡിനേറ്ററായി പാസ്റ്റർ ജോബി ശമുവൽ ജോയിന്റ് കോർഡിനേറ്റർ സായി പാസ്റ്റർ സാമുവൽ ഫിലിപ്പ്, പാസ്റ്റർ നിതിൻ കെ തോമസ് എന്നിവർ പ്രവർത്തിക്കുന്നു. റീജിയൻ കൊയർ ഗാനശുശ്രൂഷകൾ നിർവഹിക്കും.

Sharjah city AG

Comments are closed.