ഇംഫാൽ : മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ സാഹചര്യത്തിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. സംഘർഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു മണിപ്പൂരിൽ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചത്.
സംഘർഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു മണിപ്പൂരിൽ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചത്.മൊബൈൽ ഡേറ്റാപാക്ക്, ബ്രോഡ്ബാൻഡ് സർവീസുകൾ ഉൾപ്പെടെയാണ് പുനഃസ്ഥാപിച്ചത്. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോകളും അടക്കം പങ്കുവെയ്ക്കുന്നത് കൂടുതൽ സംഘർഷങ്ങൾക്ക് വഴിവെയ്ക്കാം എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ നടപടി. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ രണ്ടായിരം സിആർപിഎഫ് ജവാന്മാരെക്കൂടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്ത് എത്തിച്ചു.
