Ultimate magazine theme for WordPress.

ഡൊണാൾഡ് ട്രംപിന് നേരെ ഗോൾഫ് ക്ലബ്ബിൽ വെടിവെപ്പ്

വാഷിംഗ്ടൺ : യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് നേരെ ഗോൾഫ് ക്ലബ്ബിൽ വെടിവെപ്പ്. ആക്രമണത്തില്‍ ട്രംപ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.

അക്രമി ആയുധങ്ങളുമായി പൊലീസിന്‍റെ പിടിയിലായി. നടന്നത് വധശ്രമമാണെന്നാണ് എഫ്ബിഐയുടെ വിലയിരുത്തല്‍. ഗോൾഫ് കളിക്കുന്നതിനിടെ ട്രംപിനെ ആക്രമിച്ച റയാൻ വെസ്‌ലി റൂത്ത് ഉക്രെയ്‌നിൻ്റെ ഉറച്ച പിന്തുണക്കാരനാണെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉക്രെയ്‌നിൽ പോയി സന്നദ്ധസേവനം നടത്താനും അവിടെ മരിക്കാനും തയ്യാറാണെന്ന് എക്‌സിൽ പങ്കുവെച്ച ഒരു കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.