ദംക : ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത ഓന്ത്. ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ദംക ജില്ലയിലെ തൊങ്റ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ച ഉടൻ വിദ്യാർഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്ന് ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസര്‍ അസ്ഫര്‍ ഹുസ്‌നെയ്ന്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാർത്ഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
