Ultimate magazine theme for WordPress.

യു.എ.ഇ. പൗരന്മാർ ജനിതക പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യമന്ത്രാലയം

അബുദാബി : ഒക്ടോബർ ഒന്ന് മുതൽ വിവാഹിതരാകുന്ന യുഎഇ പൗരന്മാർ നിർബന്ധമായും ജനിതക പരിശോധനയ്ക്ക് വിധേയരാകണമെന്ന് അബുദാബി ആരോഗ്യമന്ത്രാലയം. ജനിതക രോഗങ്ങള്‍ കുട്ടികളിലേക്ക് പകരുന്നത് ഒഴിവാക്കാനാണ് ഈ പരിശോധന.

അബുദാബി, അൽ ദഫ്ര, അൽ ഐൻ എന്നിവിടങ്ങളിലെ 22 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനാ സൗകര്യം ലഭ്യമാണ്. പരിശോധന കഴിഞ്ഞ് 14 ദിവസത്തിനകം ഫലം ലഭ്യമാകും. ഇതിലൂടെ മാതാപിതാക്കള്‍ക്ക് കുട്ടികളിലേക്ക് പകര്‍ന്നേക്കാവുന്ന ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് മനസ്സിലാക്കാം. രോഗമുള്ളവര്‍ക്ക് മരുന്നുകള്‍, കൗണ്‍സിലിങ് എന്നിവ നല്‍കും

Sharjah city AG
Leave A Reply

Your email address will not be published.