മേപ്പാടി : കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിൽ മേപ്പാടി സെന്റ് ജോസഫ് ചർച്ച് ഓഡിറ്റോറിയത്തിൽ ചൂരൽമല – മുണ്ടകൈ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. സീഡ്സ് എന്ന ഏജൻസിയുമായി സഹകരിച്ച് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 133 കുടുബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്
കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. ടി. സിദ്ധിഖ് ഉദ്ഘാടനം നിർവഹിച്ചു. ഫാ. ജോസ് കൊച്ചറക്കൽ അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ ടീം ലീഡർ മുഖ്യ പ്രഭാക്ഷണം നടത്തി. ഫാ. ജിനോജ് പാലത്തടത്തിൽ, സലേക്ക് ഗിഹോൾട്ട് എന്നിവർ പ്രസംഗിച്ചു. അബീഷ് ആൻ്റണി, നിക്സൺ, ഷാരോൺ, റോബിൻ ജോസഫ്, ദീപു ജോസഫ്, ചിഞ്ചു മരിയ, ആലിസ് സിസിൽ എന്നിവർ നേതൃത്വം നൽകി. 9000 രൂപയോളം വില വരുന്ന കിറ്റിൽ കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പാത്രങ്ങൾ, ബക്കറ്റുകൾ, കുക്കർ, ഗ്ലാസ്, പ്ലേറ്റ്, കൊതുക് വല, സോളാർ ടോർച്, ടൂത്ത് ബ്രഷ്, ബാത്ത് സോപ്പ്, വാഷിംഗ് പൗഡർ എന്നിവ അടങ്ങിയിട്ടുണ്ട്.
