Ultimate magazine theme for WordPress.

വയനാട് പുനരധിവാസം: കേരള കത്തോലിക്കാ സഭ ഏകദിന നൈപുണ്യ വികസന സെമിനാർ നടന്നു

മേപ്പാടി : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ മേപ്പാടി സെന്റ് ജോസഫ് പരിഷ് ഹാളിൽ ഏകദിന നൈപുണ്യ വികസന സെമിനാർ നടന്നു.

കെ. ബാബു ഉദ്ഘാടനം നിർവഹിച്ചു. ഫാ. ജേക്കബ് മാവുങ്കൽ അധ്യക്ഷത വഹിച്ചു. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആൻ്റണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ഫാ. ആൽഫ്രഡ് വി. സി., ഫാ. സണ്ണി അബ്രാഹം പടിഞ്ഞാറേത്ത്, കെ. ഡി. ജോസഫ്, എൻ. കെ. സുകുമാരൻ, സി. കെ. നൂറുദീൻ എന്നിവർ പ്രസംഗിച്ചു. ഡോ. വി. ആർ. ഹരിദാസ് ക്ലാസ് നയിച്ചു. അഷാ പോൾ, പ്രദേശത്തിനു യോജിച്ച വിവിധ ഉപജീവനമാർഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

Sharjah city AG
Leave A Reply

Your email address will not be published.