ലണ്ടൻ : മലങ്കര മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിന് ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ടിൽ സ്വീകരണം നൽകി. ബെൽഫാസ്‌റ്റ് സെൻ്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്ക് പ്രധാന കാർമികത്വം വഹിക്കാനാണ് മെത്രാപ്പൊലീത്ത എത്തിയത്.
ഐസക് മാർ ഒസ്താത്തിയോസിന്റെ നേതൃത്വത്തിൽ ഭദ്രാസന സെക്രട്ടറി ഫാ.എബിൻ ഊന്നുകല്ലുങ്കൽ, ഷിബി ചേപ്പനത്ത്, ഫാ. ഗീവർഗീസ് തണ്ടായത്, ഫാ.ഫിലിപ് കോണത്താറ്റ്, ഫാ. എൽദോ വേങ്കടത്ത്, ബിനോയ് ജേക്കബ് പാണംപറമ്പിൽ, സൗത്ത് ലണ്ടൻ സെന്റ് മേരീസ് ഇടവക വിശ്വാസി സമൂഹം എന്നിവർ ചേർന്നാണ് സ്വീകരണം നൽകിയത്.

Comments are closed.