തിരുവനന്തപുരം: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ തിരുവനന്തപുരം സെന്റർ സണ്ടേ സ്കൂൾ -യുവജന -ഫാമിലി ത്രിദിന കോൺഫറൻസ് 15 മുതൽ 17 വരെ നെയ്യാർ ഡാം രാജിവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ടിൽ നടക്കും.
15 ന് വൈകിട്ട് അഞ്ചിന് ഇവാഞ്ചലിക്കൽ സഭാ സെക്രട്ടറി റവ. ഏബ്രഹാംജോർജ് ഉദ്ഘാടനം ചെയ്യും. 17 ന് ഉച്ചകഴിഞ്ഞ് രണ്ടിന് സമാപിക്കും. സമാപന സമ്മേളനം ബിഷപ്പ് ഡോ ടി സി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സഭാ ട്രഷറർ റവ. പി ടി മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനീഷ് മാത്യു, സണ്ടേ സ്കൂൾ ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, റവ. ജോബിൻ ജോസ്, ബ്രദർ ബേസിൽ ജോർജ്, ബ്രദർ ഷാൽ സോമൻ, തിരുവനന്തപുരം അഡൊണായി ടീം ഭാരവാഹികൾ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കും.
ജനറൽ കൺവീനർ റവ. സാം മാത്യു പാറക്കോണം, കൺവീനർമാരായ റവ.സാം മാത്യു നന്തൻകോട്, റവ. കെ എസ് ജെയിംസ് കേശവദാസപുരം, റവ. ജിജോ ജോർജ് മൈലച്ചൽ, റവ. ജോബിൻ ജോൺ മഞ്ചവിളാകം, അലക്സാണ്ടർ മാത്യു, ജോസ് മഞ്ചവിളാകം, സെന്റർ സെക്രട്ടറി മാത്യു ശാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ജ്ഞാനിയായിരിക്കുക എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം.
