ശ്രീനഗർ : വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ പോസ്‌റ്റുകൾക്ക് നേരെ പ്രകോപനമില്ലാതെ വെടിവയ്‌പ് നടത്തി. ജമ്മുവിലെ അഖ്നുർ മേഖലയിലുള്ള ഇന്ത്യൻ പോസ്‌റ്റുകൾക്ക് നേരെയാണ് വെടിവയ്‌പ് ഉണ്ടായത്.
ചൊവ്വാഴ്‌ച പുലർച്ചെ 2:35നായിരുന്നു സംഭവം. ഏറ്റുമുട്ടലിൽ ഒരു അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ഉദ്യോഗസ്‌ഥനു പരിക്കേറ്റു. ബിഎസ്എഫ് ജവാന്മാർ തിരിച്ചടിച്ചെങ്കിലും പാക്കിസ്ഥാൻ ഭാഗത്തെ ആളപായത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
