അബൂജ : നൈജീരിയയിൽ ഇതുവരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 325 പള്ളികൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്ന് നൈജീരിയയിലെ വുകാരിയിലെ കത്തോലിക്ക രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർക്ക് മൈഗിഡ. എസിഐ ആഫ്രിക്ക’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിഷപ്പ് ഇപ്രകാരം പറഞ്ഞത്.
തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ നിമിത്തം കർഷക സമൂഹങ്ങള്‍ക്കു പലായനം ചെയ്യേണ്ടി വന്നു. അതിൻ്റെ ഫലമായി ഏകദേശം 325 പള്ളികൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. നശിപ്പിച്ച മൊത്തം പള്ളികളുടെ എണ്ണം 328 ആണ്. വുകാരി കത്തോലിക്കാ രൂപത ഉൾപ്പെടുന്ന എട്ടിൽ നാല് തദ്ദേശഭരണ പ്രദേശങ്ങളിൽ മൂന്നെണ്ണം ഭാഗികമായും 325 എണ്ണം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. ബിഷപ്പ് പറഞ്ഞു.
